World Kidney Cancer Day 2024: ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ജൂണ്‍ 2024 (09:28 IST)
വൃക്കയിലെ കാന്‍സറിനെ റീനല്‍ സെല്‍ കാര്‍സിനോമ എന്നാണ് പറയുന്നത്. ശരീരത്തിലെ രക്തം ശുദ്ധീകരിച്ച് മാലിന്യങ്ങള്‍ പുറം തള്ളുന്ന പ്രധാന അവയവമാണ് വൃക്കകള്‍. 2022ലെ ഇന്ത്യയിലെ കണക്കനുസരിച്ച് 17000 പുതിയ കിഡ്‌നി കാന്‍സര്‍ രോഗികള്‍ ഉണ്ടായിട്ടുണ്ട്. 2021-22നിടയില്‍ 10000 രോഗികള്‍ ഈ രോഗം മൂലം മരണപ്പെട്ടു. ഇന്ത്യയില്‍ 442പുരുഷന്മാരില്‍ ഒരാള്‍ക്കും 600 സ്ത്രീകളില്‍ ഒരാള്‍ക്കും ഈ രോഗം വരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ രോഗം വരാന്‍ സാധ്യതയുള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്. 
 
ഈ രോഗം വരാന്‍ ചില റിസ്‌ക് ഫാക്ടറുകള്‍ ഉണ്ട്. രക്തസമ്മര്‍ദ്ദം, അമിത വണ്ണം, പുകവലി എന്നിലയൊക്കെ പ്രധാന കാരണങ്ങളാണ്. എന്നാല്‍ ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാരണം രക്തസമ്മര്‍ദ്ദമാണ്. അതിനാല്‍ വൃക്ക സംബന്ധമായ രോഗമുള്ളവര്‍ അവരുടെ രക്തസമ്മര്‍ദ്ദത്തില്‍ ജാഗ്രത കാണിക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article