ഈ ശീലമുള്ളവര്‍ക്ക് വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂടുതല്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 22 ഏപ്രില്‍ 2024 (17:04 IST)
ഷുഗര്‍ ചേര്‍ത്ത് ഭക്ഷണ-പാനിയങ്ങള്‍ കഴിക്കുന്നവര്‍ക്ക് വൃക്കയിലെ കല്ലുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഐസ്‌ക്രീം, സോഫ്റ്റ് ഡ്രിങ്ക്‌സ്, കേക്ക് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍. അമേരിക്കന്‍ ഗവേഷകരാണ് പഠനം നടത്തിയത്. അമിതമായ അളവില്‍ മധുരം കഴിക്കുന്നവരില്‍ വൃക്കയിലെ കല്ലുണ്ടാകാന്‍ 40ശതമാനം അധിക സാധ്യതയുണ്ടെന്നാണ് പറയുന്നത്. 
 
പ്രശസ്ത ചൈനീസ് ഡോക്ടര്‍ ഷാന്‍ യിന്‍ പറയുന്നത് ഷുഗര്‍ ചേര്‍ക്കുന്നത് കുറയ്ച്ചാല്‍ വൃക്കകളില്‍ കല്ലുണ്ടാകുന്നത് തടയാമെന്നാണ്. ദി ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് യൂറോളജിക്കല്‍ സര്‍ജന്റെ കണക്കനുസരിച്ച് 11ല്‍ ഒരാള്‍ക്ക് തങ്ങളുടെ ജീവിത കാലയളവില്‍ ഒരിക്കലെങ്കിലും വൃക്കയിലെ കല്ല് ഉണ്ടാകുന്നുണ്ടെന്നാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍