മനുഷ്യന്റെ ശരീരത്തിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. മലയാളികള്‍ പൊതുവെ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവരാണ്. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ കൃത്യമായ നേരവും സമയവുമുണ്ട്. ഉച്ചഭക്ഷണം 12 നും ഒന്നിനും ഇടയില്‍ കഴിക്കുന്നതാണ് ഉചിതം. ഉച്ചഭക്ഷണം വൈകി കഴിക്കുന്നവരില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാണപ്പെടുന്നു. ഉച്ചഭക്ഷണത്തില്‍ പച്ചക്കറികള്‍ ധാരാളം ചേര്‍ക്കാന്‍ ശ്രമിക്കണം.