ആദ്യരാത്രിയില്‍ പാല്‍ കുടിക്കുന്നത് എന്തിനാണ്? പാലില്‍ എന്തൊക്കെ ചേര്‍ക്കണം?

ശനി, 24 ജൂലൈ 2021 (10:30 IST)
ആദ്യരാത്രിയില്‍ പാല്‍ കുടിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനമെന്ന് അറിയാമോ? പാല്‍ വെറുതെ കുടിച്ചാല്‍ പോരാ. അതില്‍ കുങ്കുമം, മഞ്ഞള്‍, പഞ്ചസാര, കുരുമുളക്, ബദാം, പെരുംജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കണം. ഇങ്ങനെ പാല്‍ കുടിക്കുന്നതുകൊണ്ട് ഗുണങ്ങള്‍ ഏറെയാണ്. 
 
പാലില്‍ ചേര്‍ക്കുന്ന കുങ്കുമപ്പൂ സന്തോഷം ജനിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകള്‍ ഉത്പാദിപ്പിക്കും. ഹാപ്പി ഹോര്‍മോണ്‍ റിലീസ് ചെയ്യുന്നതിലൂടെ സന്തോഷവും ശാന്തതയും ലഭിക്കുന്നു. പാല്‍ പഞ്ചസാരയുമായി ചേരുമ്പോള്‍ അതൊരു ഊര്‍ജ്ജദായക പാനീയമാകുന്നു. ശരീരത്തിനും മനസിനും നല്ല ഊര്‍ജ്ജം തോന്നും. ആദ്യരാത്രിയില്‍ പാല്‍ കുടിക്കുന്നത് ഊര്‍ജ്ജസ്വലത വര്‍ധിപ്പിക്കും. 
 
പാലില്‍ മഞ്ഞളും കുരുമുളകും ചേരുമ്പോള്‍ പ്രതിരോധശേഷി കൈവരിക്കാന്‍ സാധിക്കും. ആദ്യരാത്രിയിലെ പാല്‍ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളുള്ള രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന പാനീയമാണ്. ലൈംഗിക ഉത്തേജനത്തിനും പാല്‍ സഹായിക്കും. പാലില്‍ ചതച്ച് ചേര്‍ക്കുന്ന കുരുമുളകും ബദാമും ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. പാല്‍ കുടിക്കുന്നതിലൂടെ ദമ്പതികളുടെ മാനസികമായ അടുപ്പം വര്‍ധിക്കുകയും ചെയ്യും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍