ഓക്‌സിജൻ അളവ് കുറഞ്ഞു, മിൽഖാ സിങ് ഗുരുതരാവസ്ഥയിൽ

വെള്ളി, 18 ജൂണ്‍ 2021 (18:22 IST)
ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽ‌ഖാ സിങ് ഗുരുതരാവസ്ഥയിൽ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് മിൽഖാ സിങ്ങിനെ ചണ്ഡിഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച്ച നടന്ന കൊവിഡ് പരിശോധനയിൽ മിൽ‌ഖ നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം പനി കൂടുകയും ഓക്‌സിജൻ കുറയുകയുമായിരുന്നു.
 
ജൂൺ മൂന്നിനാണ് മിൽഖാ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഡിസ്ച്ചാർജ് ആയശേഷം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതൊടെ ചണ്ഡീഗഡിലെ വീട്ടിൽ ഐസൊലേഷനിലായിരുന്നു 91 കാരനായ മിൽഖ.
 
ഇതിനിടയിൽ ജൂൺ പതിനാലിന് മിൽഖാ സിങ്ങിന്റെ ഭാര്യയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻക്യാപ്റ്റനുമായ നിർമൽ കൗർ അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇവർ മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
 
ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലും 400 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യയുടെ ഏക അത്ലറ്റാണ് മിൽഖാ സിങ്. 960ലെ റോം ഒളിമ്പിക്‌സിൽ 400 മീറ്ററിൽ മിൽഖ നാലാമതെത്തിയിരുന്നു. 0.1 സെക്കന്റ് വ്യത്യാസത്തിലായിരുന്നു അന്ന് മിൽഖയ്ക്ക് ഒളിമ്പിക്‌സ് മെഡൽ നഷ്ടമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍