എന്നും ആരോഗ്യത്തോടെയിരിക്കാന്‍ ഈ 8 കാര്യങ്ങള്‍ ചെയ്താല്‍ മതി

ചാരുലത മനോജ്
തിങ്കള്‍, 18 നവം‌ബര്‍ 2019 (16:44 IST)
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. ജീവിതാവസാനം വരെ മികച്ച ആരോഗ്യത്തോടെയിരിക്കണം എന്നതായിരിക്കും മിക്കവരുടെയും ആഗ്രഹം. എന്നാല്‍ ആഗ്രഹിച്ചാല്‍ മാത്രം പോരാ. അതിനായി കുറച്ച് കഷ്ടപ്പെടാനും തയ്യാറാകണം. അത്ര വലിയ കഷ്‌ടപ്പാടൊന്നുമില്ല. ഇനി പറയുന്ന എട്ടുകാര്യങ്ങള്‍ ദിവസവും ചെയ്താല്‍ എന്നും ആരോഗ്യത്തോടെയിരിക്കാം.
 
1. ശരിയായ നേരത്ത് ശരിയായ ആഹാരം
 
എന്നും കൃത്യസമയത്ത് മിതമായി ഭക്ഷണം കഴിക്കുക. ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
 
2. വ്യായാമം പതിവാക്കുക
 
പതിവായി വ്യായാമം ചെയ്യുക. അധികനേരമൊന്നും വേണ്ട. ദിവസവും അരമണിക്കൂര്‍ അതിനായി മാറ്റിവയ്ക്കുക. വെറും ഒരാഴ്ച കൊണ്ട് നിങ്ങള്‍ക്ക് പുതിയ ഉന്‍‌മേഷം അനുഭവിക്കാനാകും. 
 
3. ഉറക്കം 8 മണിക്കൂര്‍
 
ദിവസവും എട്ടുമണിക്കൂര്‍ സമയം ഉറങ്ങാന്‍ ശ്രദ്ധിക്കുക. നല്ല ഉറക്കം ലഭിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് അത് ഏറെ ഗുണകരമായിരിക്കും.
 
4. കൈകള്‍ ഇടയ്ക്കിടെ കഴുകുക
 
ഇടയ്ക്കിടെ കൈകള്‍ വൃത്തിയായി കഴുകുന്നത് ശീലമാക്കുക. അത് ആഹാരത്തിന് മുമ്പും ശേഷവും മാത്രമല്ല, കുറഞ്ഞത് ഒരു മണിക്കൂര്‍ ഇടവിട്ട് കൈകള്‍ കഴുകുന്നത് നല്ലതായിരിക്കും. രോഗാണുക്കള്‍ നിങ്ങളുടെ ശരീരത്തില്‍ കടക്കാതിരിക്കാന്‍ അതുകൊണ്ട് സാധിക്കുന്നു.
 
5. പുകവലിയും മദ്യപാനവും പാടില്ല
 
പുകവലിയും മദ്യപാനവും ആരോഗ്യത്തെ തകര്‍ക്കുമെന്നതില്‍ സംശയമില്ല. ആ ശീലങ്ങള്‍ ഉണ്ടെങ്കില്‍ അവ പൂര്‍ണമായും ഉപേക്ഷിക്കുക. അങ്ങനെയുള്ള ശീലങ്ങള്‍ ഇല്ലെങ്കില്‍ ഒരിക്കലും ആരംഭിക്കാതെയുമിരിക്കുക.
 
6. കാപ്പിയും ചായയും മധുരവും ഉപേക്ഷിക്കുക
 
കാപ്പിയും ചായവും പൂര്‍ണമായും ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതിന് കഴിയാത്തവര്‍ മിതമായി മാത്രം ഉപയോഗിക്കുക. മധുരം കഴിയുമെങ്കില്‍ പൂര്‍ണമായിത്തന്നെ ഉപേക്ഷിക്കുക.
 
7. ധാരാളം വെള്ളം കുടിക്കുക
 
ഉന്‍‌മേഷവും ചുറുചുറുക്കും എപ്പോഴും നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക. ശുദ്ധമായ വെള്ളം തന്നെയാണ് കുടിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
 
8. ആവശ്യത്തിന് വിശ്രമിക്കുക
 
ശരീരത്തിനും മനസിനും ആവശ്യത്തിന് വിശ്രമം നല്‍കുക. എപ്പോഴും ജോലി ചെയ്യുന്ന ശീലം മാറ്റിവച്ച് ഇടയ്ക്കിടെ വിശ്രമത്തിന് സമയം കണ്ടെത്തുക. നല്ല പാട്ടുകള്‍ കേള്‍ക്കുന്നത് ശീലമാക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article