കഷണ്ടി ഒരു ആഗോള പ്രശ്നമാണ്. സൌന്ദര്യത്തെ ബാധിക്കും എന്നത് തന്നെ ആണ് കഷണ്ടിയെ ചൊല്ലി ആളുകള്‍ ഉത്കണ്ഠാകുലരാകാന്‍ കാരണം. കഷണ്ടിക്ക് പരിഹാരം തേടി പല ഗവേഷണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ചില മരുന്നുകള്‍ കഷണ്ടിക്ക് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
മിനോക്സിഡില്‍
മിനോക്സിഡില്‍ രക്താദിമര്‍ദ്ദത്തിന് ഉപയോഗിക്കുന്ന മരുന്നാണ്. മുടി വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇതിന് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് കഷണ്ടി ബാധിച്ചിട്ടുള്ള ഭാഗത്ത് ദിവസം രണ്ടോ മൂന്നോ നേരം പുരട്ടുക. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഇത് തുടരേണ്ടി വരും.
എന്നാല്‍ ഈ മരുന്നിന് ചില പാര്‍ശ്വ ഫലങ്ങളുമുണ്ട്. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം വരുത്താന്‍ ഈ മരുന്ന് ഇടയാക്കുന്നതാണ്.
ഫിനസ്റ്റെറൈഡ്
ഈ മരുന്നും കഷണ്ടി ബാധ തടയാന്‍ ഉപകരിക്കും. പ്രോസ്ട്രേറ്റ് ഗ്രന്ഥിയിലെ അസുഖത്തിന് ചികിത്സിക്കുന്ന മരുന്നാണിത്.
ഈ മരുന്ന് ഉപയോഗിച്ചാലും പാര്‍ശ്വ ഫലങ്ങളുണ്ടാകും. ഷണ്ടത്വം ബാധിക്കാന്‍ സാധ്യതയുണ്ട്.