ഇന്ന് ലോക പാര്‍ക്കിന്‍സണ്‍ ദിനമാണ്. ന്യൂറോളജി വ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമാണ് ഇത്. എല്ലായ്പ്പോഴും നമ്മള്‍ ഒരു രോഗാവസ്ഥയെ തിരിച്ചറിയുന്നത് ലക്ഷണങ്ങളിലൂടെയാണ്. എന്നാല്‍, ആരംഭത്തില്‍ തന്നെ വ്യക്തമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിരവധി രോഗങ്ങളുണ്ട്. അത്തരത്തില്‍ ഒന്നാണ് പാര്‍ക്കിന്‍സണ്‍ രോഗം അഥവാ വിറവാതം. മധ്യമസ്തിഷ്‌കത്തിലെ പ്രത്യേകഭാഗത്തെ നാഡീകോശങ്ങളുടെ അപചയത്തെ തുടര്‍ന്നാണ് പാര്‍ക്കിന്‍സണ്‍ രോഗം ഉണ്ടാകുന്നത്.
വിറയല്‍ ആണ് ഈ അസുഖത്തിന്റെ പ്രധാനലക്ഷണം. കൂടാതെ, പേശികളുടെ ചലനക്കുറവ്, മന്ദഗതിയിലുള്ള പ്രവൃത്തികള്‍, കൂടുതലാകുന്ന വീഴ്ചകള്‍, നേര്‍ത്തുപോകുന്ന സംസാരം, ഉമിനീരൊലിപ്പ്, മറവി, വിഷാദം, മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
മരുന്നു മാത്രമല്ല അതിനൊപ്പം തൈലം, ഘൃതം ഇവ ഉപയോഗിച്ചുള്ള സ്‌നേഹനം, സ്വേദനം ഇവ വേദന, വിറയല്‍ ഇവയ്ക്ക് ഗുണം ചെയ്യും. കൂടാതെ, പ്രത്യേക വ്യായാമ മുറകളും ഭക്ഷണശീലവും ഈ രോഗത്തിന്റെ ചികിത്സയുടെ ഭാഗമാണ്.