2020ലെ ലെവലിൽ നിന്നും 2035ൽ എത്തുന്നതോടെ കുട്ടികളിലെ അമിതവണ്ണം ഇരട്ടിയാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ വ്യക്തികൾക്ക് മുകളിൽ റിപ്പോർട്ട് പഴിചാരുന്നില്ല. സാമൂഹികവും ജൈവീകവും പാരിസ്ഥിതികവുമായ കാര്യങ്ങൾ ഇവയ്ക്ക് പിന്നിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോഡി മാസ് ഇൻഡക്സ് പ്രകാരം 25ന് മുകളിൽ ഉള്ളവർ അമിതവണ്ണമുള്ളവരും 30ന് മുകളിലുള്ളവർ പൊണ്ണത്തടിയുള്ളവരുമാണ്. 2020ൽ 2.6 ബില്യൺ ആളുകളാണ് ഈ കാറ്റഗറികളിലുള്ളത്. ഇത് 2035 ഓടെ 4 ബില്യൺ ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.