പരിചിതമല്ലാത്ത കൊവിഡ് സാഹചര്യത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശ്രീനു എസ്
വെള്ളി, 24 ജൂലൈ 2020 (11:18 IST)
പ്രതീക്ഷിക്കാതെയാണ് കൊവിഡ് എല്ലാരുടെയും ജീവിതത്തില്‍ സ്വാധീനം ചൊലുത്തിയത്. ജോലി വര്‍ക്ക് ഫ്രം ഹോമായി. ഇത് പലരിലും മടുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെ മികച്ചരീതിയില്‍ അതിജീവിക്കേണ്ടത് അത്യാവശ്യകാര്യമാണ്. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ കമ്പ്യൂട്ടറിന് മുന്നില്‍ നിന്ന് മണിക്കൂറില്‍ ഒരു തവണയെങ്കിലും എഴുന്നേറ്റു നിന്ന് അല്പ നേരം നടക്കണം. ഇത് മടുപ്പും സ്‌ട്രെസ്സും അകറ്റാന്‍ സഹായിക്കും. കൂടാതെ ഇടക്കിടെ കഴുത്ത് വശങ്ങളിലേക്ക് ചലിപ്പിക്കുകയും അത് വഴക്കമുള്ളതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
 
വെള്ളം ഇടയ്ക്കിടെ കുടിക്കുകയും. മറ്റുള്ളവരോട് ഇടക്കിടെ സംസാരിക്കുകയും വേണം. ജനലുകളും വാതിലുകളുമൊക്കെ തുറന്നിട്ട് പരമാവധി ശുദ്ധവായുവും വെളിച്ചവും അകത്ത് കടക്കുന്ന തരത്തിലാകണം ജോലിക്ക് തിരഞ്ഞെടുക്കുന്ന സ്ഥലം.സ്‌ട്രെച്ചിങ്ങ് വ്യായാമങ്ങള്‍ കൂടുതല്‍ ചെയ്യുന്നത് നടുവേദന,തോള്‍ വേദന,കഴുത്തുവേദന എന്നിവ അകറ്റാന്‍ നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article