ഹൃദയാഘാതം വന്നാല്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മരണസാധ്യത സ്ത്രീകള്‍ക്കാണ്, കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 മാര്‍ച്ച് 2022 (13:12 IST)
ഹൃദയാഘാതം വന്നാല്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മരണസാധ്യത സ്ത്രീകള്‍ക്കാണ്. ഹാര്‍ട്ട് അറ്റാക്ക് വന്നശേഷം സ്ത്രീകളില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെടുന്നു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് ഇതിന് പ്രധാന കാരണം. അതേസമയം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പുരുഷന്മാരുടേതുപോലെ പ്രകടമാകാറില്ല. നെഞ്ചിന്റെ നടുക്ക് വേദന ഉണ്ടാവണമെന്നില്ല. പകരം ശ്വാസം മുട്ടും ഓക്കാനവുമായിരിക്കും ഉണ്ടാകുന്നത്. 
 
ഇത്തരം ലക്ഷണങ്ങള്‍ മൂലം ശരിയായ രോഗനിര്‍ണയം നടത്താന്‍ കാലതാമസമെടുക്കുകയും മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. സ്ത്രീകളില്‍ നാലിലൊരാള്‍ ഹൃദയാഘാതം വന്നാണ് മരിക്കുന്നത്. ആര്‍ത്തവ വിരാമത്തിനുശേഷം അമിതവണ്ണവും പ്രമേഹവുമുള്ള സ്ത്രീകളിലാണ് രോഗ സാധ്യത കൂടുതല്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article