വനിതാ ദിനത്തില്‍ ഇടുക്കിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 മാര്‍ച്ച് 2022 (18:16 IST)
വനിതാ ദിനത്തില്‍ യുവതിക്ക് നേരെ ആക്രമണം. ഇടുക്കി മുട്ടം മഞ്ഞപ്രയിലാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. തൊടുപുഴ പഴയമറ്റം സ്വദേശി സോനയാണ് ആക്രമത്തിനിരയായത്. സോനയുടെ മുന്‍ഭര്‍ത്താവായ രാഹുലാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സോനയും രാഹുലും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സോന സുഹ്യത്ത് ഷാരോണിന്റെ വീട്ടിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി താമസിച്ചു വന്നത്. ഇവിടെയെത്തിയാണ് രാഹുല്‍ ആസിഡ് ആക്രമണം നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍