ലോകത്ത് എട്ടുപേരില്‍ ഒരാള്‍ക്ക് വീതം മാനസിക രോഗങ്ങള്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍

ശനി, 18 ജൂണ്‍ 2022 (13:25 IST)
ലോകത്ത് എട്ടുപേരില്‍ ഒരാള്‍ക്ക് വീതം മാനസിക രോഗങ്ങള്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. കൊവിഡിന് ശേഷം മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം നൂറുകോടിക്കടുത്തെത്തിയിട്ടുണ്ടെന്നാണ് കണക്ക്. കൊവിഡിന്റെ ആദ്യവര്‍ഷം ഉത്കണ്ഠാ രോഗവും വിഷാദവും ഉള്ളവരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 
 
മെന്റല്‍ ഹെല്‍ത്തിന് ഇന്‍വെസ്റ്റ് ചെയ്യുന്നത് ഭാവിയില്‍ സന്തോഷകരമായ ജീവിതത്തിനുള്ള ഇന്‍വെസ്റ്റാണെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെട്രോസ് അദാനം ഗെബ്രിയോസെസ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍