കഫ് സിറപ്പ് കഴിച്ച് മരിച്ചത് 66 കുട്ടികള്‍; ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന നാല് കഫ് സിറപ്പുകള്‍ നിര്‍ത്തണമെന്ന് ലോകാരോഗ്യസംഘടന !

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2022 (12:31 IST)
ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ക്കെതിരെ ലോകാരോഗ്യസംഘടന. ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ കഴിച്ചതു കാരണമാകാമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഇന്ത്യയിലെ ഹരിയാന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയാണ് മുന്നറിയിപ്പ്. 
 
ചുമയ്ക്കും ജലദോഷത്തിനുമുള്ള നാല് കഫ് സിറപ്പുകള്‍ക്കെതിരെയാണ് ലോകാരോഗ്യസംഘടന രംഗത്തെത്തിയത്. Promethazine Oral Solution, Kofexmalin Baby Cough Syrup, Makoff Baby Cough Syrup, Magrip N Cold Syrup എന്നിവ നിര്‍ത്തലാക്കണമെന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞിരിക്കുന്നത്. 
 
വൃക്കസംബന്ധമായ രോഗം കാരണം അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണം കൂടിയിരുന്നു. ഈ സാഹചര്യത്തില്‍ ഗാംബിയ സര്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് കഫ് സിറപ്പിന്റെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടത്. 
 
നിലവില്‍ ഗാംബിയയില്‍ വിതരണം ചെയ്ത മരുന്നുകളാണ് പരിശോധിച്ചതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദ്‌നോം ഗബ്രിയേസൂസ് പറഞ്ഞു. കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ മരുന്ന് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article