കറികളിൽ മഞ്ഞപ്പൊടി ഇടുന്നത് ടേസ്റ്റിന് വേണ്ടി മാത്രമോ?

ചൊവ്വ, 18 ഡിസം‌ബര്‍ 2018 (18:03 IST)
മഞ്ഞളിന് ധാരാളം ഔഷധഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്യുമിന് അല്‍ഷിമേഴ്സിനെ ചെറുക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓക്സിഡേഷന്‍ മൂലമുള്ള തകരാറുകളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കാന്‍ കുര്‍ക്യുമിന് കഴിയുമത്രേ. 
 
ക്യാന്‍സര്‍ രോഗം തടയാന്‍ മഞ്ഞളിന് കഴിവുണ്ട്. പക്ഷേ തലച്ചോറിലുണ്ടാവുന്ന ഓക്സിഡേറ്റീവ് തകരാറുകളാണ് മറവിരോഗത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്. പൊതുവെ കറികളിൽ മഞ്ഞപ്പൊടി ഇടുന്നത് ടേസ്റ്റ് ലഭിക്കാൻ മാത്രമാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ഇതിലൂടെ ആരോഗ്യത്തിനും ഗുണമുണ്ടെന്നാണ് കണ്ടെത്തൽ.
 
മഞ്ഞള്‍ അടങ്ങിയിട്ടുള്ള കറികള്‍ കൂടുതല്‍ കഴിക്കുന്ന കിഴക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് താരതമ്യേന മറവി രോഗം കുറവാണെന്നത് ഈ വാദത്തെ ശരിവയ്ക്കുന്നു.
 
അല്‍ഷിമേഴ്സിനും ക്യാന്‍സറിനുമൊപ്പം ഹൃദ്രോഗത്തിനും പ്രമേഹത്തിനുമെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവും കുര്‍ക്യുമിനുണ്ട്. ലെഡ്, കാഡ് മിയം, സയനൈഡ്, ക്യുനൊലിക് ആസിഡ് തുടങ്ങിയ തലച്ചോറിന് ഹാനികരമായ വിഷങ്ങള്‍ക്കെതിരെ കുര്‍ക്യുമിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍