വീറ്റുമുറ്റത്തെ കിണറ്റുവല്ലിലും കുളങ്ങള്‍ക്കും, പുഴകളുടെ സമീപങ്ങളിലും അങ്ങനെ നന്നായി നീര്‍വാഴ്ചയുള്ള പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന ചെടിയാണ് ബ്രഹ്മി. പണ്ടുകാലത്ത് മുത്തശ്ശിമാര്‍ ഏറെ ശ്രദ്ധയൊടെ നോക്കിയിരുന്ന ചെടികളില്‍ ഒന്നാണിത്. ഔഷധ ഗുണമുള്ളതും ദീര്‍ഘായുസ്, ബുദ്ധി, ആരോഗ്യം എന്നിവയ്ക്ക് ബ്രഹ്മി ഒരു ഒറ്റമൂലി തന്നെയാണ്.
ബ്രഹ്മി ,കൊട്ടം,വയന്പു, താമരയല്ലി ,കടുക്കത്തോട് എന്നിവ ഉണക്കി പൊടിച്ചു തേനും നെയ്‌യും ചേര്‍ത്ത് കുഴച്ചു പതിവായി കഴിക്കുന്നതും ബ്രഹ്മി നെയ്യില്‍ വറുത്തു പൊടിച്ചു പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും വാര്‍ധക്യത്തിനും ബുദ്ധി വളര്‍ച്ചയ്ക്കും അത്യുത്തമം തന്നെ.