Langya Virus: ചൈനയില്‍ പുതിയതായി കണ്ടെത്തിയ ലാംഗ്യ വൈറസിനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തുന്ന തിരക്കിലാണ് ശാസ്ത്രലോകം. ചൈനയിലെ ഷാന്‍ഡോങ്, ഹെനാന്‍ പ്രവിശ്യകളിലായി 35 പേരിലാണ് ലാംഗ്യ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ലാംഗ്യ ലൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരും. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് കണ്ടെത്തിയിട്ടില്ല. എലിയോട് സാമ്യമുള്ള ചെറിയൊരു സസ്തനിയിലൂടെയാണ് ഹെനിപാ ലാംഗ്യ വൈറസിന്റെ ഉത്ഭവമെന്നാണ് കണ്ടെത്തല്‍.
കരള്‍, വൃക്ക എന്നിവയെ തകരാറിലാക്കാന്‍ കെല്‍പ്പുള്ള വൈറസാണ് ലാംഗ്യ വൈറസ്. വൈറസ് ബാധിച്ചവരില്‍ ചിലര്‍ക്ക് പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, പേശിവേദന, ഓക്കാനം, തലവേദന, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടു. വെളുത്ത രക്താണുക്കളുടെ കുറവും അവരുടെ ശരീരത്തില്‍ കാണിച്ചു. കുറഞ്ഞ പ്ലേറ്റ്‌ലെറ്റ് അളവ് കരള്‍ പരാജയം, വൃക്ക തകരാര്‍ എന്നിവയിലേക്ക് നയിക്കുന്നു.