വെളിച്ചെണ്ണയാണോ സണ്‍ഫ്‌ളവര്‍ ഓയിലാണോ നല്ലത്? പാചകം ചെയ്യുമ്പോള്‍ ഇക്കാര്യം ഓര്‍ക്കുക

വെള്ളി, 23 ജൂണ്‍ 2023 (12:33 IST)
ഭക്ഷണം പാചകം ചെയ്യാന്‍ നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന രണ്ട് എണ്ണകളാണ് വെളിച്ചെണ്ണയും സണ്‍ഫ്‌ളവര്‍ ഓയിലും. മാര്‍ക്കറ്റില്‍ വില മാറുന്നതിനനുസരിച്ച് നമ്മള്‍ ഇത് രണ്ടും മാറി മാറി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതില്‍ ഏതിനാണ് കൂടുതല്‍ ഗുണമേന്മ ഉള്ളതെന്ന് അറിയുമോ? നമുക്ക് നോക്കാം.. 
 
പൂരിത ഫാറ്റി ആസിഡും വൈറ്റമിന്‍ ഇ, കെ എന്നിവയും വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ വെളിച്ചെണ്ണയേക്കാള്‍ കേമന്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ ആണ്. 
 
ചീത്ത കൊഴുപ്പ് കൂടുതല്‍ ഉള്ളത് വെളിച്ചെണ്ണയിലാണ്. 80 ശതമാനമാണ് വെളിച്ചെണ്ണയിലെ ചീത്ത കൊഴുപ്പ്. സണ്‍ഫ്‌ളവര്‍ ഓയിലില്‍ ചീത്ത കൊഴുപ്പ് വെറും ഏഴ് ശതമാനം മാത്രമാണ് അടങ്ങിയിരിക്കുന്നത്. 
 
ശരീരത്തിനു ആവശ്യമായ അപൂരിത കൊഴുപ്പ് (നല്ല കൊഴുപ്പ്) വെളിച്ചെണ്ണയില്‍ ഒരു ഗ്രാം മാത്രമാണെങ്കില്‍ സണ്‍ഫ്‌ളവര്‍ ഓയിലില്‍ അത് 12 ഗ്രാം ആണ്. 
 
വെളിച്ചെണ്ണയിലെ വിറ്റാമിന്‍ ഇയുടെ അളവ് ഒരു ശതമാനവും സണ്‍ഫ്‌ളവര്‍ ഓയിലില്‍ ഇത് 41 ശതമാനവും ആണ്. 
 
എത്ര ചൂടാക്കിയാലും സണ്‍ഫ്‌ളവറിലെ പോഷക ഘടകങ്ങള്‍ ഇല്ലാതാകില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍