അമിതമദ്യപാനം പേശിചുരുങ്ങലിന് കാരണമായേക്കുമെന്ന് ഗവേഷകർ

വ്യാഴം, 22 ജൂണ്‍ 2023 (19:03 IST)
അമിതമായ മദ്യപാനം കരളിനും ഹൃദയത്തിനും മാത്രമല്ല പേശികൾക്കും ദോഷകരമാണെന്ന് യൂണിവേഴ്സിറ്റി ഫ് ആംഗ്ലിയയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തൽ. സ്പ്രിങ്കർ ലിങ്ക് എന്ന ജേണലിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്. ഉയർന്ന അളവിലുള്ള ആൽക്കഹോൾ ഉപയോഗം സ്കെലട്ടൽ പേശികളെ തകരാറിലാക്കുകയും അത് അകാലവാർധക്യത്തിലേക്ക് നയിക്കുമെന്നും പഠനത്തിൽ പറയുന്നു.
 
യുകെ ബയോബാങ്കിൽ നിന്നാണ് ഗവേഷകസംഘം തങ്ങൾക്കാവശ്യമുള്ള വിവരങ്ങൾ ശേഖരിച്ചത്. 37നും 73നും ഇടയിലുള്ള ഏകദേശം 2 ലക്ഷം പേർ പ്രസ്തുത പഠനത്തിൽ പങ്കെടുത്തു. പഠനത്തിൽ പങ്കെടുത്ത ഏറിയ പങ്കും അമ്പതുകളിലും അറുപതുകളിലും ഉള്ളവരായിരുന്നു. ധാരാളം മദ്യം ഉപയോഗിക്കുന്നവരിൽ സ്കെലട്ടൽ മസിൽ മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പഠനത്തിൽ പങ്കെടുത്തവരുടെ മദ്യപാന തോതും പേശിഭാരവും ഒരേ സമയം ക്രോസ് സെക്ഷണൽ ആയാണ് അളന്നതെന്ന് നോർവിച്ച് മെഡിക്കൽ സ്കൂളിലെ പ്രൊഫസർ ഡോ ജെയിൻ സ്കിന്നർ പറയുന്നു. പ്രായമാകുന്തോറും പേശികളും കൂടി ചുരുങ്ങാൻ മദ്യപാനം കാരണമാകുന്നുവെന്നാണ് പഠനം പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍