നിത്യേന വേവിച്ച രണ്ട് സ്പൂണ്‍ ചെറുപയര്‍ ഒരു മാസം; ഗുണങ്ങള്‍ ചില്ലറയല്ല !

Webdunia
ബുധന്‍, 17 ജനുവരി 2018 (17:33 IST)
ആരോഗ്യകരമായ പയര്‍ വര്‍ഗങ്ങളുടെ ഗണത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറുപയര്‍. ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളെയും ചെറുക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇതില്‍ പ്രോട്ടീനും ധാരാളമായി ‍അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ കൂടാതെ മാംഗനീസ്,  മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ്, സിങ്ക്, കോപ്പര്‍, വൈറ്റമിന്‍ ബി എന്നിങ്ങനെയുള്ള പല ഘടകങ്ങളും ധാരാളം നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവുമാണ്. 
 
ചെറുപയര്‍ മുളപ്പിച്ചു കഴിയ്ക്കുമ്പോഴാണ് അതിന്റെ ഗുണങ്ങള്‍ ഇരട്ടിക്കുന്നത്. മുളപ്പിയ്ക്കുന്ന വേളയില്‍ അതിലെ പ്രോട്ടീന്‍  കുടൂതലാകും. സൗന്ദര്യത്തിനു മാത്രമല്ല, ചര്‍മസംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനുമെല്ലാം ചെറുപയര്‍ ഏറെ ഉത്തമമാണ്. എല്ലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ചെറുപയര്‍. ഇതില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുള്ളതു തന്നെയാണ് അതിനു കാരണം. കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താനും ചെറുപയറിന് സാധിക്കും‍. ശരീരത്തിന്റെ ദഹനപ്രക്രിയയും അപചയപ്രക്രിയയും വര്‍ദ്ധിപ്പിച്ച് കൊഴുപ്പടിഞ്ഞു കൂടുന്നത് തടയും. 
 
നാരുകള്‍ ധാരാളമുള്ള ഇത് ദഹനത്തിനും അസിഡിറ്റി, ഗ്യാസ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കും. ചെറുപയര്‍ കഴിക്കുന്നതിലൂടെ കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും സാധിക്കും. കരള്‍ സംബന്ധമായ രോഗത്തെ ചെറുത്തുനിര്‍ത്താനും ചെറുപയര്‍ ഉത്തമമാണ്. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത് ഏറെ നല്ലതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതു നിയന്ത്രിച്ചു നിര്‍ത്തുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഏറെ ഉത്തമമാണ്.
 
ചെറുപയറില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ബിപി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഇത് ഗുണകരമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നതിനും മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നത് സഹായിക്കും. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാനും കഴിയും. ആന്റിവൈറല്‍, അതായത് വൈറസിനെ ചെറുത്തു നില്‍ക്കുന്നതു കൊണ്ടുതന്നെ ശരീരത്തിനു പ്രതിരോധശേഷി നല്‍കാനും ഇത് ഏറെ നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article