രാത്രി പഴം കഴിക്കുന്ന ശീലമുള്ളവര്‍ സൂക്ഷിക്കുക... പണി പിന്നാലെ കിട്ടും !

ചൊവ്വ, 16 ജനുവരി 2018 (17:34 IST)
നമ്മുടെയെല്ലാം ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് പഴം. എങ്കിലും പഴം കഴിക്കുമ്പോള്‍ അല്‍പസ്വല്പം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ അത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ദോഷഫലങ്ങളുള്ള ഒന്നാണ് പഴം. ഗുണങ്ങള്‍ ഏറെയുണ്ടെങ്കില്‍ അത്രത്തോളം തന്നെ ദോഷവും പഴത്തിനുണ്ട്. എന്തെല്ലാം ദോഷഫലങ്ങളാണ് പഴത്തിന്റെ ഉപയോഗം മൂലം ഉണ്ടാകുന്നതെന്ന് നോക്കാം.
 
ശരീരവേദനയുള്ള ആളുകള്‍ ഒരു കാരണവശാലും രാത്രി കിടക്കുന്നതിനുമുമ്പായി പഴം കഴിക്കരുത്. പഴത്തില്‍ ധാരാളം വിറ്റാമിന്‍ ബി 6 അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ അമിത ഉപയോഗം പലപ്പോഴും നാഡീവ്യവസ്ഥകളുടെ തകരാറിലേക്കും ശരീരവേദനയ്ക്കും നയിക്കും. പഴം ദിവസവും കഴിക്കുന്നത് മൈഗ്രേയ്ന്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. പഴത്തൊലിയിലുള്ള ടൈറാമിന്‍ എന്ന വസ്തുവാണ് ഇതിനു കാരണം. 
 
രാത്രി പഴം കഴിക്കുന്നത് പല്ലുകള്‍ക്കും വലിയതരത്തിലുള്ള പ്രശ്‌നം ഉണ്ടാക്കും. പഴം നിത്യേന ഉപയോഗിക്കുന്നത് പല്ലിന് തേയ്മാനം സംഭവിക്കാന്‍ കാരണമാകും. മാത്രമല്ല, ഇത് പലപ്പോഴും ബാക്ടീരിയയുടെ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുകയും ചെയ്യും. വയറു വേദന വര്‍ദ്ധിപ്പിക്കുന്നതിന് പഴത്തിനു കഴിയും. അതുപോലെ ദഹനപ്രശ്‌നം വര്‍ദ്ധിപ്പിക്കുന്നതിന് പഴത്തിന്റെ ഉപയോഗം കാരണമാകും.
 
പഴത്തിന്റെ അമിത ഉപയോഗം അലര്‍ജിക്കും കാരണമാകും. ഇതിലൂടെ നമ്മുടെ രോഗപ്രതിരോധ ശേഷിയെ പതുക്കെ ഇല്ലാതാകുകയും ചെയ്യും.  സ്ഥിരമായി പഴം കഴിയ്ക്കുന്നത് പ്രമേഹത്തെ മാത്രമല്ല, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയും കൂടി ബാധിക്കും. പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കിഡ്‌നി സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരുകയും ചെയ്യും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍