ആഴ്ചയില്‍ ആറര കിലോമീറ്റര്‍ നടക്കുന്നത് നേരത്തേയുള്ള മരണം തടയുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

ശനി, 5 ഓഗസ്റ്റ് 2023 (14:42 IST)
ആഴ്ചയില്‍ ഒന്നോരണ്ടോ ദിവസം 8000 സ്‌റ്റെപ്പ് അഥവാ ആറര കിലോമീറ്റര്‍ നടക്കുന്നത് നേരത്തേയുള്ള മരണം തടയുമെന്ന് പഠനം. ജമാ നെറ്റ്വര്‍ക്ക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദിവസവും വ്യായാമം ചെയ്യുന്നത് നേരത്തേയുള്ള മരണം തടയുമെന്നാണ് വ്യക്തമാക്കുന്നത്. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം നല്ലരീതിയില്‍ നടന്നാലും മതിയെന്ന് പറയുന്നു. 
 
ഇങ്ങനെ നടക്കാത്തവരെ അപേക്ഷിച്ച് നടക്കുന്നവര്‍ പത്തുവര്‍ഷത്തിനുള്ളില്‍ മരണപ്പെടാനുള്ള സാധ്യതയുടെ 15 ശതമാനം കുറയ്ക്കുന്നതായും പഠനം പറയുന്നു. കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത ഈ വ്യായാമം കുറയ്ക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍