വീഡിയോ പ്രചരിച്ചതോടെ ദുബായ് മുനിസിപ്പാലിറ്റിയിലെ ഫുഡ് സേഫ്റ്റി വിഭാഗത്തില്‍ വിളിച്ച് നിരവധി പേര്‍ അന്വേഷിക്കാന്‍ തുടങ്ങി. എന്നാല്‍ വീഡിയോയില്‍ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും, ഇത് സാധാരണ പ്രക്രിയ മാത്രമാണെന്നും ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ ചിപ്സ് കത്തുന്ന വീഡിയോ പ്രചരിച്ചതോടെ ദുബായ് മുനിസിപ്പാലിറ്റി ഫുഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തിയിരുന്നു. സംഭവം സാധാരണ പ്രക്രിയയാണെന്നും, ആശങ്കപ്പെടാനില്ലെന്നുമാണ് പരിശോധനയ്ക്ക് ശേഷം ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചത്. കാർബോ ഹൈഡ്രോക്സൈഡ്, എണ്ണ, ഉപ്പ് കലർന്ന ഭക്ഷണം എന്നിവ ചേർത്ത വസ്തുവിന് തീ കൊളുത്തിയാൽ അത് കത്തുന്നത് സാധാരണയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.