ഭക്ഷണം വായിലൂടെ പുറത്തേക്ക് വരുമോ ?; എന്താണ് അക്കലേഷ്യ കാർഡിയ ?
ബുധന്‍, 13 മാര്‍ച്ച് 2019 (16:54 IST)
സ്വാഭാവിക ജീവിതം താറുമാറാക്കുന്ന ഒരു രോഗാവസ്ഥയാണ് അക്കലേഷ്യ കാർഡിയ. കേട്ടറിവുണ്ടെങ്കിലും ഈ രോഗത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഭൂരിഭാഗം പേര്‍ക്കുമറിയില്ല. അന്നനാളത്തില്‍ കാണപ്പെടുന്ന രോഗമാണിത്.
അന്നനാളിയുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാതെ വരുകയും, തുടര്‍ന്ന് ഭക്ഷണം ആമാശയത്തിലേക്കു പോകാതെ തടസമുണ്ടായി അന്നനാളിയിൽ കെട്ടിക്കിടക്കുകയും ചെയ്യുന്ന അവസ്ഥയ്‌ക്കാണ് അക്കലേഷ്യ കാർഡിയ എന്നു പറയുന്നത്.
അന്നനാളിയിൽ ഭക്ഷണം കുടുങ്ങി കിടക്കുന്നതോടെ ചിലപ്പോൾ ഇത് വായിലേക്കു തിരിച്ചു വരാം. അന്നനാളത്തിലെ ഞരമ്പുകൾക്കുണ്ടാകുന്ന തകരാർ അക്കലേഷ്യ കാർഡിയ എന്ന രോഗാവസ്ഥയ്‌ക്ക് കാരണമാകുന്നുണ്ട്.
ഭക്ഷണത്തെ ആമാശയത്തിലേക്ക് നയി ക്കുന്ന മാംസപേശികളെ നിയന്ത്രിക്കുന്ന നാഡികളുടെ തകർച്ചയും ഈ രോഗത്തിന് കാരണമാകുന്നുണ്ട്. മതിയായ ചികിത്സ ലഭിച്ചാലും ഭേദമാക്കാന്‍ ബുദ്ധിമുട്ടുള്ള രോഗമാണിത്.