മുഖചർമത്തിലെ പ്രശ്നങ്ങളകറ്റും ഈ അടുക്കളവിദ്യ !

തിങ്കള്‍, 11 മാര്‍ച്ച് 2019 (19:51 IST)
മുഖ ചർമ്മത്തിലെ കറുത്ത പാടുകളും, മുഖക്കുരുവുമെല്ലാം അകറ്റാൻ പല മാർഗങ്ങളും പരീക്ഷിച്ച് എന്താണ് ഒരു വഴി എന്ന് ചിന്തിച്ചിരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം നമ്മുടെ അടുക്കളകളിൽ തന്നെയുണ്ട്
 
എന്താണെന്നാവും ചിന്തിക്കുന്നത്. ബേക്കിംഗ് സോഡയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു നുള്ള് ബേക്കിംഗ് സോഡ മതി നിങ്ങളുടെ മുഖത്തെ പ്രശ്നങ്ങളകറ്റി കൂടുതൽ തെളിച്ചമുള്ളതാക്കി മാറ്റാൻ. ഇതിനായി ഒരു പാത്രത്തിൽ അൽ‌പം ബേക്കിംഗ് സോഡ എടുത്ത് വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കുക.
 
ഇത് മുഖത്ത് പുരട്ടി മൃതുവായി മസാജ് ചെയ്യണം. ബേക്കിംഗ് സോഡ മുഖത്ത് രൂക്ഷമായി ഉരയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുറച്ചുനേരം മസാജ് ചെയ്ത് മുഖം കഴുകിയാൽ മുഖത്തുണ്ടാകുന്ന മാറ്റം നേരിട്ടുതന്നെ കാണാം. ബേക്കിംഗ് സോഡ ചർമത്തിലെ സുശിരങ്ങളിൽ വരെ ചെന്ന് മുഖ ചർമ്മത്തെ ശുദ്ധമാക്കും. മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെയും ഇത് ഇല്ലാതാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍