പ്രമേഹ രോഗികൾ എള്ളെണ്ണ കഴിച്ചാൽ ?

ചൊവ്വ, 12 മാര്‍ച്ച് 2019 (19:59 IST)
പ്രമേഹം ഉള്ളവർക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് ടെൻഷനാണ്. ഭക്ഷണത്തിൽ എന്തെല്ലാം ചേർത്തിട്ടുണ്ട് ? ഇത് പ്രമേഹം വർധിപ്പിക്കുമോ ? എന്നി കാര്യങ്ങളാണ് ഭക്ഷണം കഴിക്കുന്ന സമയത്ത് പ്രമേഹ രോഗികളുടെ മനസിലൂടെ കടന്നുപോവുക. എന്നൽ എള്ളും എള്ളെണ്ണയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പ്രമേഹ രോഗികൾ ഒട്ടും ഭയപ്പെടേണ്ടതില്ല.
 
പ്രമേഹത്തെ ചെറുക്കാൻ വലിയുള്ള കഴിവുണ്ട് ഇത്തിരിക്കുഞ്ഞനായ എള്ളിന്. എള്ളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും മറ്റു പോഷകങ്ങളുമാണ് രക്തത്തിലെ പഞ്ചസാരയെ കൃത്യമായ അളവിൽ നിലനിർത്താൻ സഹായിക്കുന്നത്. എള്ളും, എള്ളെണ്ണയും ദിവസേന ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ പ്രമേഹത്തെ ഭയക്കാതെ ജീവിക്കാനാകും.  
 
100 ഗ്രാം എള്ളിൽ 351 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട് എന്നാണ് കണക്ക്. പ്രോട്ടീന്‍, അയണ്‍, ഫോസ്ഫറസ് കോപ്പർ എന്നിവയുടെയും മികച്ച സാനിധ്യം എള്ളിലുണ്ട്. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കും. എള്ള് ദിവസേന കഴിച്ച പ്രമേഹ രോഗികളിൽ അത്ഭുതകരമായ മാറ്റമണ് ഉണ്ടായത് എന്നാണ് ക്ലിനിക്കൽ ന്യൂട്രീഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു
 
മോണോസാച്ചറേറ്റേഡ് ആസിഡ് ധാരാളമായി എള്ളിൽ അടങ്ങിയിട്ടുണ്ട് എന്നതും പ്രമേഹ രോഗികൾക്ക് ഏറെ ഗുണകരമാണ്. എള്ളിൽ കോപ്പറിന്റെ സാനിധ്യം രക്തക്കുഴലുകളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തും. ആ‍ന്റി ഓക്സിഡന്റുകൾ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതാക്കുകയും, ചർമ്മത്തിൽ യൌവ്വനം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍