പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കലോറി കുറയ്ക്കാൻ സഹായിക്കുമെന്നാണ് നമ്മളിൽ പലരും കരുതുന്നത്. പക്ഷെ സത്യം അതല്ല. ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കിൽ ആ ദിവസം മുഴുവൻ ഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടിവരുന്നു. ഇത് ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങളിലേക്കും നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ നല്ലൊരു വഴി പതിവായി പ്രഭാത ഭക്ഷണം കഴിക്കുക എന്നതാണ്.
2. രാത്രി സമയങ്ങളിൽ സ്‌നാക്‌സുകൾ കഴിക്കുന്നത് ഒഴിവാക്കുക. ശരീരത്തിലെ അധിക കലോറികൾ ഒഴിവാക്കാനുള്ള എളുപ്പ മാർഗ്ഗമാണ് രാത്രിയിലെ ലഘുഭക്ഷണവും സ്‌നാക്‌സുകളും മറ്റും ഉപേക്ഷിക്കുകയെന്നത്.
3. ധാന്യങ്ങൾ കഴിക്കുക നാരുകളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിരെ ഫൈബറിന്റെ അളവ് കൂട്ടാൻ സഹായിക്കും.
4. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനും ശ്രദ്ധതിരിക്കുന്നതിനും പ്രേരിപ്പിക്കും. അതിനാൽ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.