പ്രമേഹത്തെ ചെറുക്കാൻ അടുക്കളയിലുണ്ട് വിദ്യ, അറിയൂ !

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2020 (15:44 IST)
ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് പ്രമേഹവും ഇതുമൂലമുണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളും. എന്നാൽ ഇതിന് ഫലപ്രതമായി ചെറുക്കാൻ നമ്മുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകുന്ന ഉള്ളിക്കും ഉലുവക്കും കഴിയും എന്ന് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുമുള്ള ഗവേഷക സംഘം.
 
സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. ഹൃദയാരോഗ്യത്തിന് ഉലുവയും ഉള്ളിയും ഉത്തമമാണെന്ന് എന്ന് നേരത്തെ തന്നെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. എന്നാൽ പ്രമേഹം മൂലം ഹൃദയത്തിനു വന്നേക്കാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉലുവക്കും ഉള്ളിക്കും സാധിക്കും എന്നാണ് പഠനത്തിൽ തെളിയിച്ചിരിക്കുന്നത്. 
 
ഇത് സംബന്ധിച്ച് എലികളിൽ പ്രമേഹം സൃഷ്ടിച്ച് നടത്തിൽ പരീക്ഷണം പൂർണ വിജയമയിരുന്നു. ഉള്ളിയും ഉലുവയും വെവ്വേറെ കഴിക്കുന്നതും ഹൃതയാരോഗ്യത്തിന് നല്ലതാണെങ്കിലും ഒരുമിച്ചു ചേരുമ്പോഴാണ് കൂടുതൽ ഫലം ചെയ്യുന്നത് എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article