നിങ്ങള്‍ക്ക് പ്രതിരോധശക്തി കുറവാണോ? ഈ ലക്ഷണങ്ങളില്‍ നിന്ന് തിരിച്ചറിയാം

ബുധന്‍, 1 ഫെബ്രുവരി 2023 (10:07 IST)
കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കാണുന്ന ആരോഗ്യ പ്രതിസന്ധിയാണ് പ്രതിരോധശക്തി കുറയുന്നത്. പ്രതിരോധശക്തി കുറയുമ്പോള്‍ ശാരീരികമായി വിവിധ അസുഖങ്ങള്‍ ഉണ്ടാകുന്നു. തുടര്‍ച്ചയായി അസുഖങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് പ്രതിരോധശക്തി കുറവുള്ളത് കൊണ്ടാണ്. അത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള ഭക്ഷണസാധനങ്ങള്‍ സ്ഥിരം കഴിക്കുകയും വേണം. 
 
പ്രതിരോധശക്തി കുറയുന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ആവര്‍ത്തിച്ചുള്ള ന്യുമോണിയ, ഇടയ്ക്കിടെയുള്ള പനിയും ജലദോഷവും, സൈനസ് അണുബാധ, ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെല്ലാം പ്രതിരോധശക്തി കുറവുള്ളതിന്റെ ലക്ഷണങ്ങളാണ്. 
 
ആന്തരിക അവയവങ്ങളുടെ വീക്കം, രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് അളവ് കുറയുന്നത്, അനീമിയ പോലുള്ള രക്ത തകരാറുകള്‍, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, വിശപ്പില്ലായ്മ, മലബന്ധം, ഓക്കാനം, വളര്‍ച്ചക്കുറവ്, ശരീരക്ഷീണം എന്നിവയെല്ലാം പ്രതിരോധശക്തി കുറവുള്ളതിന്റെ ലക്ഷണങ്ങളാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍