ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കിലും വയറുവേദന വരാറുണ്ട്. അടിവയറ്റിലാണ് വേദന വരുന്നതെങ്കില്‍ അതിനുള്ള കാരണം ദഹനപ്രക്രിയ ശരിയായിട്ടില്ലയെന്നതാണ്. കൂടാതെ ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാന്‍ സാധ്യതയുണ്ട്.