സ്ഥിരം പാല്‍ കുടിക്കുന്നവരാണോ നിങ്ങള്‍? ഇക്കാര്യം ശ്രദ്ധിക്കുക

ശനി, 28 ജനുവരി 2023 (14:53 IST)
പാലും പാല്‍ ഉല്‍പ്പന്നങ്ങളും സ്ഥിരമായി കഴിക്കുന്ന ചിലരില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ക്ക് പാല്‍ വയറിന് പിടിക്കാത്ത പ്രശ്‌നമുണ്ടാകും. ഈ പ്രശ്‌നം തിരിച്ചറിയാതെ പാല്‍ ചേര്‍ത്ത ചായ പതിവാക്കുമ്പോള്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും പതിവാകാം. ഉന്മേഷക്കുറവ്, ക്ഷീണം, ഗ്യാസ്ട്രബിള്‍, മലബന്ധം പോലെ പല വിഷമതകളും ഇതുമൂലമുണ്ടാകാം. അതിനാല്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ അത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക. 
 
പാല്‍ കുടിക്കുമ്പോള്‍ വയറിന് എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കില്‍ ഏതാനും ദിവസം അത് ഒഴിവാക്കുന്നത് ഉചിതമാണ്. പാല്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ മറ്റ് പ്രശ്‌നങ്ങളൊന്നും തോന്നുന്നില്ലെങ്കില്‍ പാല്‍ തന്നെയാണ് വില്ലന്‍ എന്ന് മനസ്സിലാക്കാം. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍