പ്രാതലിന് മുമ്പ് ഈ പാനീയങ്ങള്‍ ശീലമാക്കിയാല്‍ ആരോഗ്യം സൂപ്പറാകും

വെള്ളി, 21 ഡിസം‌ബര്‍ 2018 (18:56 IST)
ഒരു ദിവസം മുഴുവന്‍ ആരോഗ്യത്തോടെയിരിക്കാന്‍ ആവശ്യമായ ഊര്‍ജം നല്‍കുന്നത് പ്രാതലില്‍ നിന്നാണ്. ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കാന്‍ രാവിലെ കഴിക്കുന്ന ആഹാരങ്ങള്‍ക്ക് സാധിക്കും.

പ്രാതലിന് മുമ്പായി ശുദ്ധമായ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, പ്രാതലിനു മുമ്പായി കഴിക്കുന്ന ചില പാനിയങ്ങള്‍ക്ക് ഇരട്ടി ഊര്‍ജം നല്‍കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

നാരങ്ങ ചേര്‍ത്ത വെള്ളം, അപ്പിള്‍ സിഡര്‍ വിനഗര്‍, ഗ്രീന്‍ ടീ, തേങ്ങാവെള്ളം, ഇഞ്ചിച്ചായ എന്നിവയാണ് ശരീരത്തിനു കരുത്ത് പകരുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ തടയുന്നതിനും ശരീരത്തെ ശുചിയാക്കി മികച്ച പ്രവര്‍ത്തനങ്ങള്‍ നടക്കാനും ഈ പാനിയങ്ങള്‍ സഹായിക്കും. അമിതമായ ക്ഷീണം അകറ്റുന്നതിനും ശരീരകാന്തി വര്‍ദ്ധിക്കുന്നതിനും ഈ ശീലം സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍