ലോകത്തിനു മുഴുവന്‍ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയായിരുന്നു റഷ്യ കൊവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചു എന്നത്. ഇന്ത്യയും ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. എന്നാല്‍ ഉപയോഗത്തിന്‍ ഉടന്‍ റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ എത്തില്ല. വാക്‌സിന്റെ ഉപയോഗം കൊണ്ട് റഷ്യയില്‍ ഏതുതരത്തിലുള്ള മാറ്റമാണ് ഉണ്ടാകുന്നതെന്ന് നോക്കിയതിനു ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നത്.