മുട്ട കഴിക്കാത്തവര്‍ ഇവ നിര്‍ബന്ധമായും കഴിക്കണം; പ്രോട്ടീന്റെ കലവറയാണിത്!
ബുധന്‍, 6 മാര്‍ച്ച് 2019 (19:03 IST)
ശരീരത്തിന് ഉണര്‍വും ആരോഗ്യവും പകരുന്ന സമീകൃത ആഹാരമാണ് മുട്ട. പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണക്രമത്തില്‍ പുരുഷന്മാരെ പോലും സ്‌ത്രീകളും കുട്ടികളും പതിവാക്കേണ്ട ഒന്നാണ് മുട്ട.
ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുമെങ്കിലും ചിലര്‍ മുട്ട കഴിക്കാന്‍ മടി കാണിക്കാറുണ്ട്. മുട്ടയുടെ രുചി, മണം എന്നിവയാണ് ഇവര്‍ക്ക് പ്രശ്‌നമാകുന്നത്. മുട്ട ഒഴിവാക്കുമ്പോള്‍ ശരീരത്തിന് ലഭിക്കേണ്ട വലിയ തോതിലുള്ള പ്രോട്ടീൻ നഷ്‌ടപ്പെടും.
മുട്ട കഴിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് മുട്ടയിലുള്ളതിലും അധികം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ഈ ഭക്ഷണങ്ങള്‍ ഏതെല്ലാം ആണെന്ന് പലര്‍ക്കും അറിയില്ല.
സോയാബീൻ, മത്തങ്ങാക്കുരു, കടല, പാൽക്കട്ടി, ചെറുപയർ, വൻപയർ, വാളമര, ഹെംപ് സീഡ്സ്, ആല്‍മണ്ട് ബട്ടർ, പാല്‍, ക്വിനോവ, ഗ്രീക്ക് യോഗർട്ട് എന്നിവ മുട്ട നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ശരീരത്തിന് നല്‍കും. കൃത്യമായ ഇടവേളകളില്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തില്‍ പ്രോട്ടീൻ എത്തുകയും ചെയ്യും.