അത്താഴം വൈകിയാല്‍ നിങ്ങള്‍ രോഗിയാ‍കും; നടന്നാല്‍ നേട്ടങ്ങളേറെ!

തിങ്കള്‍, 4 മാര്‍ച്ച് 2019 (19:20 IST)
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ ശീലം ശരീരത്തിന്‍റെ സ്വാഭാവികമായ ദഹനപ്രക്രിയയെ ഇത് തകരാറിലാക്കുകയും ഉറക്കത്തിന് അസ്വാരസ്യം സൃഷ്ടിക്കുകയും ചെയ്യും.

അത്താഴം കഴിച്ച ശേഷം കുറച്ചുനേരം നടക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ടൈപ്പ് 2 പ്രമേഹത്തെ അകറ്റി നിര്‍ത്താനും ഇതുവഴി ദഹനം വേഗത്തിലാകുകയും ചെയ്യും. പെട്ടെന്ന് ഉറക്കം വരാനും സഹായിക്കും.

അത്താഴത്തിന് പിന്നാലെ ഉറങ്ങാന്‍ കിടക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകുകയും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുകയും ചെയ്യും. കൂടാതെ പ്രമേഹം, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകൾ എന്നിവയുണ്ടാക്കാന്‍ കാരണമാകും. ഹൃദയസംബന്ധമായ അസുഖങ്ങളിലേക്കാണ് ഇത് നയിക്കുകയെന്നും പഠനത്തില്‍ പറയുന്നു.

രാത്രി പത്തു മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് ശരീരത്തെ പ്രതികൂലമായാണ് ബാധിക്കുക. ശരീരത്തിന്‍റെ സ്വാഭാവികമായ ദഹനപ്രക്രിയയെ ഇത് തകരാറിലാക്കുകയും ഉറക്കത്തിന് അസ്വാരസ്യം സൃഷ്ടിക്കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍