ഗര്‍ഭിണികള്‍ക്ക് ഇനി മുതല്‍ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം

Webdunia
വെള്ളി, 2 ജൂലൈ 2021 (20:23 IST)
ഗര്‍ഭിണികള്‍ക്ക് ഇനി മുതല്‍ വാക്സിനേഷനു വേണ്ടി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം അല്ലെങ്കില്‍ അടുത്തുള്ള കോവിഡ് വാക്സിനേഷന്‍ സെന്ററിലേക്ക് പോയാലും മതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനുവേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വാക്സിനേഷന്‍ സെന്ററുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. കോവിഡിനെ ഭയന്നിരിക്കുന്ന ഗര്‍ഭിണികള്‍ക്ക് ആശ്വാസമാണ് ഈ വാര്‍ത്ത. 
 
കഴിഞ്ഞ മാസം 25ാം തിയതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി ഐസിഎംആര്‍ ഗര്‍ഭിണികള്‍ക്ക് വാക്സിനേഷന്‍ സ്വീകരിക്കാമെന്ന് അറിയിച്ചിരുന്നു. വാക്സിനേ ഷന്റെ ആരംഭം മുതലേഗര്‍ഭിണികളിലെ വാക്സിനേഷനെ പറ്റി പല ആശങ്കകളും ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആശങ്കകളെ ശരിവയ്ക്കുന്ന തരത്തിലുള്ള  ഒന്നും ഇല്ലെന്ന് നേരത്തെ തന്നെ വിദഗ്ദര്‍ അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article