ഗര്‍ഭിണികളുടെ ഒന്‍പതാം മാസത്തില്‍ ശ്രദ്ധിക്കേണ്ടത്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഫെബ്രുവരി 2022 (13:21 IST)
ഒന്‍പതാം മാസത്തില്‍ ഉറക്കക്കുറവ് അനുഭവപ്പെടുന്നത് സാധാരണമാണ്. ഗര്‍ഭകാലത്ത് ഉറക്കമില്ലെന്ന് പരാതിപ്പെടാറുണ്ട്. ചിലര്‍ ഉറക്കഗുളികകള്‍ കഴിക്കാറുണ്ട്. രാത്രി ഉറക്കം കിട്ടുന്നില്ല എന്ന കാരണത്താല്‍ ഉറക്കഗുളികള്‍ കഴിക്കരുത്. കാപ്പികുടി പൂര്‍ണമായും നിര്‍ത്തുക. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. തിളപ്പിച്ചാറിയ ദാഹശമിനി കുടിക്കുന്നതാണ് ഉത്തമം. അവസാന നാളുകളില്‍ കാലില്‍ നീരുവരുന്നത് സാധാരണമാണ്. ഉപ്പുകുറഞ്ഞ, മാംസ്യം ധാരാളമുള്ള ഭക്ഷണം, ധാരാളം വിശ്രമം എന്നിവ ആവശ്യമാണ്. നീരുവരുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം കൊണ്ടാണെങ്കില്‍ ഉടനേ ഡോക്ടറെ കാണിക്കണം. 
 
പഴവര്‍ഗങ്ങള്‍ തൊലികളയാതെയും പച്ചക്കറികളും ധാരാളം കഴിക്കുക. അതോടൊപ്പം ലഘുവായ വ്യായാമവും ചെയ്യുന്നത് നന്ന്. കാലുകഴപ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭപാത്രത്തിന്റെ മര്‍ദം രക്തക്കുഴലുകളില്‍ അനുഭവപ്പെടുമ്പോഴാണ് കാല്‍കഴപ്പ് ഉണ്ടാകുന്നത്. കാല്‍വണ്ണയിലെ മസിലുകള്‍ നിവര്‍ത്തുന്നത് ഇതു കുറയ്ക്കാന്‍ സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article