ആഫ്രിക്കന്‍ പന്നിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പന്നികളുടെയും പന്നിമാംസത്തിന്റെയും ഗതാഗതം സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. എന്നാല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അസുഖം ബാധിച്ച പന്നികളുടെ ഗതാഗതം തുടരുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശന നടപടികളുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തു വന്നു.
സംസ്ഥാനത്തിനകത്ത് പന്നികളെ ഗതാഗതം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. പന്നികള്‍ക്ക് അസുഖം ബാധിച്ചിട്ടില്ല എന്ന് പ്രാദേശിക വെറ്ററിനറി സര്‍ജന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ നിര്‍ബന്ധമായും കരുതണം. ഇല്ലാത്തപക്ഷം, വാഹനമടക്കം പിടിച്ചെടുത്ത് നിയമനടപടികള്‍ സ്വീകരിക്കും.
നിരോധനം ലംഘിച്ചു കടത്ത് നടത്തുന്ന വാഹനം പിടിച്ചെടുക്കുകയും, നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള ചെലവ് വാഹന ഉടമയില്‍ നിന്നോ, പന്നികളുടെ ഉടമസ്ഥരില്‍ നിന്നോ, പന്നികളുടെ ഉടമസ്ഥരില്‍ നിന്നോ പന്നികള്‍ കൊണ്ടുവരുന്ന കേരളത്തിലെ കച്ചവടക്കാരില്‍ നിന്നോ ഈടാക്കുന്നതാണ്.