മാതളനാരങ്ങയുടെ തൊലി ഇനി വെറുതേ കളയണ്ട, ഗുണമുണ്ട്

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (15:44 IST)
ഔഷധസമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ്‌ മാതളനാരങ്ങ അഥവാ ഉറുമാമ്പഴം. രക്തക്കുറവ് ഉള്ളവർക്ക് ഡോക്ടർമാർ ആദ്യം നിർദേശിക്കുന്നത് ഇതാണ്. ഏറെ പോഷക ഗുണങ്ങളുള്ള ഫലവര്‍ഗമായ മാതളനാരങ്ങ ചര്‍മ്മാരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയഴകിനും ഏറെ സഹായകരമാണ്. 
 
പൊതുവെ മാതളനാരങ്ങയുടെ അല്ലി മാത്രമേ നാം ഉപയോഗിക്കാറുള്ളു. എന്നാൽ, ഇതിന്റെ തൊലിയും ഉപയോഗപ്രദമാണെന്ന കാര്യം പലർക്കും അറിയില്ല. മാതളത്തിന്റെ തൊലികൊണ്ടും നിരവധി ഗുണങ്ങളുണ്ട്. മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചതില്‍ റോസ് വാട്ടര്‍ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കിയും ഉപയോഗിക്കാം. മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകികളയുക.
 
തൊലി ഉണക്കി പൊടിച്ച്‌ തലയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് പൊടിച്ച ശേഷം 2 ടേബിള്‍ സ്പൂണ്‍ പാല്‍പ്പാടയും ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് നന്നായി മുഖത്തും കഴുത്തിലും പുരട്ടിയാല്‍ കറുത്തപ്പാടുകള്‍ മാറി കിട്ടും.

അനുബന്ധ വാര്‍ത്തകള്‍

Next Article