നോൺ ആൽക്കഹോളിക്ക് റിലേറ്റഡ് ഫാറ്റി ലിവർ ഡിസീസ് മൂർച്ഛിക്കുന്നവർക്ക് അമിതമായ മദ്യപാനം മൂലം സംഭവിക്കുന്ന സിറോസിസിന് സമാനമായ കേടുപാടുകൾ തന്നെയാണ് ഉണ്ടാകുക. വയറുവേദന(പ്രത്യേകിച്ച് ശരീരത്തിൻ്റെ വലതുവശത്ത്) മൂത്രത്തിൻ്റെയും മലത്തിൻ്റെയും നിറത്തിലുള്ള മാറ്റങ്ങൾ, ക്ഷീണം, ഛർദ്ദി,ത്വക്കും കണ്ണും മഞ്ഞനിറത്തിലാകുക(മഞ്ഞപ്പിത്തം), എന്നിവയെല്ലാം ഇതിൻ്റെ ലക്ഷണങ്ങളാണ്.
ലക്ഷണങ്ങൾ കാണുന്ന പക്ഷം അടുത്തുള്ള ഡോക്ടറെ കാണുകയാണ് ഏറ്റവും ശരിയായ നടപടി. കരളിൽ കൊഴുപ്പ് അടിയുന്നതിന് പുറമെ ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി,ഹെപ്പറ്റൈറ്റിസ് സി എന്നീ വൈറസുകൾ വഴിയും പാരമ്പര്യമായി ലഭിക്കുന്ന ഹീമോക്രോമാറ്റോസിസിസ്,വിൽസൺ രോഗം എന്നിവവഴിയും കരളിനെ ബാധിക്കാം. രോഗപ്രതിരോധം കരളിനെ തെറ്റായി ആക്രമിക്കുന്നത് വഴിയും കരൾ രോഗങ്ങൾ സംഭവിക്കാം.