അനാവശ്യ രോമവളർച്ച ഇല്ലാതാക്കാൻ വെറും 15 ദിവസം!

ശനി, 27 ഒക്‌ടോബര്‍ 2018 (15:08 IST)
സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇപ്പോൾ പുരുഷനും സ്ത്രീയും ഒരുപോലാണ്. സൌന്ദര്യവും ആരോഗ്യവും സംരക്ഷിക്കാത്തവർ ഉണ്ടാകില്ല. ഇത്തരക്കാർക്ക് എന്നും വില്ലനാവുന്ന അവസ്ഥകളില്‍ ഒന്നാണ് പലപ്പോഴും അനാവശ്യ രോമവളര്‍ച്ച. 
 
ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തിന് വില്ലനാവുന്നത്. സ്ത്രീകളെയാണ് ഇത്തരത്തില്‍ അനാവശ്യ രോമവളര്‍ച്ച ബാധിക്കുന്നത്. മുഖത്തും ശരീരത്ത് മറ്റ് സ്ഥലങ്ങളിലുമുള്ള അമിത രോമവളർച്ച സ്ത്രീകൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. 
 
ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരത്തില്‍ അനാവശ്യ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രധാന കാരണം.ഇതിന് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിലൊന്നാണ് മഞ്ഞൾ.  
 
മുഖത്തെ അനാവശ്യ രോമങ്ങള്‍ ഇല്ലാതാക്കാന്‍ മഞ്ഞൾ സഹായിക്കുന്നു. മഞ്ഞള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതുകൊണ്ട് മുഖത്ത് രോമമുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യുക. 15 ദിവസം കൊണ്ട് തന്നെ ഫലം കാണാൻ ആകും.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍