National Watermelon day 2023: ഇന്ന് ദേശീയ തണ്ണിമത്തൻ ദിനം: അറിയാം ആരോഗ്യഗുണങ്ങൾ

വ്യാഴം, 3 ഓഗസ്റ്റ് 2023 (13:09 IST)
വേനല്‍കാലങ്ങളില്‍ വിപണിയില്‍ ഏറെ സുലഭമായ പഴങ്ങളില്‍ ഒന്നാണ് തണ്ണീര്‍മത്തന്‍. കേരളത്തില്‍ തന്നെ പലയിടങ്ങളില്‍ പല പേരുകളിലാണ് തണ്ണീര്‍ മത്തന്‍ അറിയപ്പെടുന്നത്.ഏറെ ജലാംശമുള്ള തണ്ണീര്‍മത്തന്‍ വേനല്‍ കാലങ്ങളിലാണ് ആളുകള്‍ക്ക് പ്രിയങ്കരമാകുന്നത്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 3ന് ദേശീയ തണ്ണീര്‍മത്തന്‍ ദിനമായി ആഘോഷിക്കുന്നു. ഈ അവസരത്തില്‍ തണ്ണീര്‍മത്തന്റെ ആരോഗ്യഗുണങ്ങള്‍ നമുക്ക് നോക്കാം.
 
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ് തണ്ണീര്‍മത്തിന്റെ ജനനം. മറ്റ് വെള്ളരിവര്‍ഗങ്ങളെ അപേക്ഷിച്ച് ഇരുമ്പിന്റെ അംശം തണ്ണീര്‍ മത്തനില്‍ കൂടുതലാണ്. കൂടാതെ വൈറ്റമിനുകളായ സി,എ എന്നിവയും പൊട്ടാസ്യം,കോപ്പര്‍,കാല്‍സ്യം എന്നീ മിനറലുകളും തണ്ണീര്‍മത്തനില്‍ അടങ്ങിയിരിക്കുന്നു. കലോറി വളരെ കുറവായതിനാല്‍ തന്നെ ജിമ്മന്മാരുടെ ഡയറ്റിലെ പ്രധാനഭാഗമാണ് തണ്ണീര്‍മത്തന്‍. പൊട്ടാസ്യത്താല്‍ സമ്പുഷ്ടമായ തണ്ണീര്‍മത്തന്‍ ജ്യൂസ് വയറ്റിലെ ആസിഡിനെ നിര്‍വീര്യമാക്കുന്നു. കൂടാതെ ആസ്ത്മയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും നാഡികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനും തണ്ണീര്‍മത്തന്‍ സഹായിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍