ഇന്ന് ആര്‍ത്തവ ശുചിത്വ ദിനം

വെള്ളി, 28 മെയ് 2021 (08:25 IST)
മേയ് 28 ആര്‍ത്തവ ശുചിത്വ ദിവസമാണ്. ഒരു സ്ത്രീ ഋതുമതിയാകുന്നതു മുതല്‍ അവളുടെ ജീവിതത്തില്‍ ആര്‍ത്തവവിരാമം ഉണ്ടാവുന്നത് വരെയുള്ള നാളുകളില്‍ എല്ലാ മാസങ്ങളിലും കൃത്യമായി നാല് മുതല്‍ എട്ട് ദിവസം വരെ ആര്‍ത്തവം ഉണ്ടാവുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് യോനിയുടെ ഭാഗങ്ങളില്‍ രക്തം കാണപ്പെടുകയും ചെയ്യുന്നു. ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കും. ഈ ദിവസങ്ങളില്‍ മാനസികമായും പിരിമുറക്കമുണ്ടാകും. ആര്‍ത്തവ ദിവസങ്ങളില്‍ യോനിയെ കൂടുതല്‍ ശുചിത്വത്തോടെ കാത്തുസൂക്ഷിക്കണം. ഇല്ലെങ്കില്‍ അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് ഇപ്പോഴും വലിയൊരു വിഭാഗം അജ്ഞരാണ്. മാത്രമല്ല, ആര്‍ത്തവം എന്നാല്‍ സ്ത്രീയെ അകറ്റി നിര്‍ത്താനുള്ള കാരണമായി കാണുന്നവരും സമൂഹത്തിലുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍