Vitiligo: മെലാനിന്റെ അഭാവം മൂലം ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂണല്‍ രോഗാവസ്ഥയാണ് നടി മംമ്ത മോഹന്‍ദാസിന് ബാധിച്ചിരിക്കുന്ന വിറ്റിലിഗോ. ത്വക്കിന്റെ ഏത് ഭാഗത്തും വിറ്റിലിഗോ ലക്ഷണങ്ങള്‍ കാണാം. എന്നാല്‍ കൂടുതലായും വിറ്റിലിഗോ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് മുഖം, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലാണ്.
ചര്‍മ്മത്തില്‍ വിളറിയ വെളുത്ത പാടുകള്‍ വികസിക്കുന്ന ഒരു ദീര്‍ഘകാല രോഗാവസ്ഥയാണ് ഇത്. ചര്‍മ്മത്തിന്റെ സാധാരണ നിറം നഷ്ടമാകാന്‍ ഈ രോഗാവസ്ഥ കാരണമാകും. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്.
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണല്‍ ഡിസോര്‍ഡര്‍ ആണിത്. മെലാനിന്റെ കുറവ് തന്നെയാണ് പ്രധാന കാരണം. രാവിലെ സൂര്യപ്രകാശം ചര്‍മ്മത്തില്‍ കൊണ്ട് മെലാനിന്റെ അളവ് വര്‍ധിപ്പിക്കുകയാണ് പ്രധാന ചികിത്സാ രീതി.