പ്രതിദിന കൊവിഡ് കേസുകളില്‍ 57 ശതമാനവും മഹാരാഷ്ട്രയില്‍, ഡല്‍ഹിയില്‍ ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്

ശ്രീനു എസ്
തിങ്കള്‍, 5 ഏപ്രില്‍ 2021 (11:28 IST)
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ 57 ശതമാനവും മഹാരാഷ്ട്രയില്‍. കഴിഞ്ഞ ദിവസം 57,074 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഡല്‍ഹിയില്‍ 4,033 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡിസംബര്‍ നാലിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
 
അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു. കൊവിഡ് പകര്‍ച്ചവ്യാധി പടര്‍ന്നതിനു ശേഷം ഇതാദ്യമായാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് മൂലം 478 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article