ഇന്ത്യക്കാരില്‍ ഫാറ്റിലിവര്‍ രോഗം കൂടുതല്‍; കാരണം ഇതൊക്കെ

സിആര്‍ രവിചന്ദ്രന്‍

ശനി, 28 ഒക്‌ടോബര്‍ 2023 (14:33 IST)
ഇന്ത്യക്കാരില്‍ ഫാറ്റിലിവര്‍ രോഗം കൂടുന്നതായി റിപ്പോര്‍ട്ട്. കുട്ടികളിലും ഫാറ്റിലിവര്‍ കൂടുന്നതായാണ് കാണുന്നത്. വളരെ വേഗത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ഫാറ്റിലിവര്‍. എയിംസിന്റെ പഠനത്തില്‍ 38 ശതമാനത്തോളം ഇന്ത്യക്കാര്‍ ഫാറ്റിലിവര്‍ രോഗത്തിലാണെന്നാണ് പറയുന്നത്. ക്ലിനിക്കല്‍ ആന്റ് എക്‌സ്പിരിമെന്റല്‍ പെപ്പറ്റോളജിയിലാണ് പഠനം വന്നത്. അതേസമയം 35ശതമാനത്തോളം കുട്ടികളിലും ഫാറ്റിലിവര്‍ ഉണ്ടെന്നും കണ്ടെത്തിയിരിക്കുന്നു. കുട്ടികളിലെ ഫാറ്റിലിവര്‍ ലക്ഷണങ്ങള്‍ ഇവയൊക്കെ
 
-ദിവസേനയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്ത തരത്തിലുള്ള അകാരണമായ ക്ഷീണം. 
-അമിത വണ്ണം
-വയറുവേദന
-വിശപ്പില്ലായ്മ
-ടൈപ്പ് 2 പ്രമേഹം

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍