പ്രോസസ്ഡ് ഫുഡ് കുട്ടികള്‍ക്ക് അധികം നല്‍കേണ്ട, കാരണമിതാണ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 27 ഒക്‌ടോബര്‍ 2023 (19:25 IST)
ഇന്ന് കുട്ടികള്‍ക്ക് ഏറ്റവും പ്രിയമേറിയത് പുറത്തു നിന്നുള്ള ഭക്ഷണസാധനങ്ങളാണ്. ഇത് അവരുടെ ആരോഗ്യത്തിന് വലിയ ഭീക്ഷണിയാണ്. പ്രധാനമായും മധുരം കൂടിയതും ബേക്ക് ചെയ്തതുമായ ഭക്ഷണങ്ങള്‍ ബിസ്‌ക്കറ്റുകള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കാതിരിക്കുന്നതാണ് നല്ലത് ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷമായി ബാധിക്കുന്നു. 
 
ഇത് കുട്ടികളില്‍ വാശി, പഠന വൈകല്യം മറ്റു ഭക്ഷണങ്ങള്‍ കഴിക്കാനുള്ള മടി , തല്‍ഫലമായി ഉണ്ടാകുന്ന പോഷകാഹരക്കുറവ്, പ്രതിരോധശേഷിക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കി പകരം വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുകയും അത് ശീലമാക്കുകയും ചെയ്യുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍