ലൈംഗികബന്ധത്തിന് ശേഷമുള്ള കുളി അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കുളിച്ചാൽ ഉന്മേഷവാൻ ആകാത്ത മനുഷ്യർ ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം. പക്ഷേ, സെക്സിനുശേഷം ഉടനെയുള്ള കുളി തല്‍ക്കാലം വേണ്ടെന്നു വിദഗ്ധര്‍ പറയുന്നത്.
സെക്സിനു ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില സംഗതികളുണ്ട്. അതിലൊന്നാണ് ‘സോപ്പ് തേച്ചുള്ള കുളി‘. ലൈംഗിക ബന്ധത്തിനു ശേഷമുള്ള സോപ്പ്തേച്ചു കുളി ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. ലൈംഗിക ബന്ധത്തിനു ശേഷം പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലാകും. ഈ സമയം ഇവിടം അത്യധികം സെന്‍സിറ്റീവ് ആയിരിക്കും. ഈ അവസരത്തില്‍ സോപ്പ് തേച്ചു കുളിച്ചാല്‍ സോപ്പില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
അതോടൊപ്പം, ചൂടു വെള്ളത്തിലുള്ള കുളിയും വേണ്ടെന്ന് ഇവർ പറയുന്നു. ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയുടെ യോനീമുഖം അൽപം വികസിച്ചായിരിക്കും ഇരിക്കുന്നത്. ഈ സമയത്തെ ചൂടു വെള്ളത്തിലെ കുളി ചിലപ്പോള്‍ ഇവിടുത്തെ ചർമത്തിന് അണുബാധ ഉണ്ടാക്കാന്‍ കാരണമാകും.
ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാന്‍ ഏറ്റവും നല്ലത് പേപ്പര്‍ റോള്‍ അല്ലെങ്കില്‍ ടവല്‍ ആണ്. ഒരിക്കലും നനഞ്ഞ ടിഷ്യൂകള്‍ ഉപയോഗിക്കരുത്. ലൈംഗികബന്ധത്തിനു ശേഷം ഏറ്റവും നല്ല പ്രവര്‍ത്തി ഉടനെ മൂത്രമൊഴിക്കുക എന്നതാണ്. മറ്റു അണുബാധകളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കാനുള്ള ഉചിതമായ നടപടിയും ഇത്.