വെറും 2 മാസം, നിങ്ങൾ തന്നെ അത്ഭുതപ്പെടും! - മെലിഞ്ഞിരിക്കുന്നവർ ഒന്നു പരീക്ഷിച്ചോളൂ

ബുധന്‍, 13 ജൂണ്‍ 2018 (12:23 IST)
മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ അത് നിത്യജീവിതത്തെ കാര്യമായി ബാധിച്ചേക്കാം. ശരീരം മെലിഞ്ഞിരിക്കുന്നതിനാല്‍ പല ആളുകളും വിഷമിക്കാറുണ്ട്. 
 
ചിലയാളുകള്‍ ഭക്ഷണം കഴിക്കാത്തതു കൊണ്ട് മെലിഞ്ഞിരിക്കുന്നു. എന്നാല്‍ ചിലര്‍ എത്ര കഴിച്ചാലും വണ്ണം വെക്കാറില്ല. കൂടിയ വണ്ണം പല മാര്‍ഗ്ഗങ്ങ‌ളിലൂടെ കുറയ്ക്കാന്‍ സാധിക്കും. മെലിഞ്ഞ് കോലുപോലെ ഇരിക്കുന്നത് അത്ര നല്ലതാണോ എന്ന് ചോദിച്ചാല്‍ അല്‍പ്പം വണ്ണം ആവശ്യമാണ് എന്ന് ഭംഗിവാക്കില്‍ അഭിപ്രായം ആവും മിക്ക ആളുകളും പറയുക. 
 
അതുകൊണ്ട് തന്നെ വണ്ണംവയ്ക്കുവാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മാര്‍ക്കറ്റില്‍ കിട്ടുന്ന ഹോര്‍മോണ്‍ അടങ്ങിയ ഗുളിക, മരുന്നുകള്‍, ലേഹ്യങ്ങള്‍വാങ്ങി കഴിക്കുന്നു ഇതുവഴി അമിതവണ്ണവും മറ്റും മാവും ഫലം. എന്നാല്‍ അത്ര ഈസിയല്ല വണ്ണം വെക്കുക എന്നത്. 
 
എങ്ങനെയെങ്കിലും വണ്ണം വെക്കണം എന്നു കരുതി വാരി വലിച്ച് എന്തെങ്കിലുമൊക്കെ കഴിക്കരുത്. അത് ആരോഗ്യത്തെ ബാധിക്കും. ഒരു സുപ്രഭാതത്തില്‍ വണ്ണം വെക്കണമെന്ന ആഗ്രഹത്തോടെ വയര്‍ നിറച്ച് കഴിച്ചാല്‍ മറ്റൊന്നും കഴിക്കാന്‍ പറ്റാതെ വരും. അല്‍പ്പം ചിട്ടയുള്ള ജീവിതം ശീലിച്ചാല്‍ ആവശ്യത്തിന് വണ്ണവും ശരീര പുഷ്ടിയും നേടാം. അതിനുള്ള ചില ആയൂര്‍വേദ പ്രതിവിധികള്‍ ഏതെന്ന് നോക്കാം.
 
1. പ്രഭാതഭക്ഷണം സമയമനുസരിച്ച് ശീലമാക്കുക. എന്നും ഒരേസമയം തന്നെ കഴിക്കാൻ ശ്രമിക്കുക.
 
2. ഉലുവ തണുത്ത വെള്ളത്തില്‍ ഇട്ട്  പിറ്റേന്ന് കാലത്ത് വെറും വയറ്റില്‍ കഴിക്കുക. ഇത് ഒരുമാസം ആവര്‍ത്തിക്കുക. തീര്‍ച്ചയായും ഫലം കണ്ടിരിക്കും.
 
3. ബദാം പരിപ്പ് പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
 
4. ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, വെണ്ണ, പച്ചക്കറികള്‍ എന്നിവ സ്ഥിരമാക്കുക.
 
5. ആഹാരത്തിനോടൊപ്പം മിതമായ രീതിയില്‍ വ്യായാമവും മെലിഞ്ഞിരിക്കുന്നവര്‍ക്ക് നല്ലതാണ് എങ്കില്‍ മാത്രമേ ദഹനം നല്ല രീതിയില്‍ നടക്കുകയുള്ളു.
 
6. ഓരോ ഭക്ഷണനേരത്തിനിടയിലും രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവേളയെ പാടുള്ളു. ഒരിക്കലും അഞ്ചുമണിക്കൂറില്‍ കൂടുതല്‍ ഇടവേള വരരുത്.
 
7. പെട്ടെന്നു ശരീരഭാരം കൂട്ടണമെങ്കില്‍ പാല്‍ കുടിക്കുക. മികച്ച ഗുണനിലവാരമുള്ള രണ്ടു തരം പ്രോട്ടീനുകള്‍ പാലിലുണ്ട്. പാലിനൊപ്പം മില്‍ക്ക് ഷേക്കുകളും പാലു കൊണ്ടുള്ള സ്മൂതികളും മാറി മാറി പരീക്ഷിക്കാം. 
 
8. വെള്ളം മാത്രം കുടിക്കാതെ, കാലറി കിട്ടുന്ന തരം പാനീയങ്ങളും കുടിക്കുക. പഴച്ചാറുകള്‍, പാല്‍ എന്നിവ ഉദാഹരണം. ഇടയ്ക്ക് ഒരു സോഡാ കുടിക്കാം.
 
9. ഏത്തപ്പഴം പോലുള്ള ഊര്‍ജം കൂടിയ പഴങ്ങള്‍ വണ്ണം വെയ്ക്കാന്‍ ഏറെ നല്ലതാണ്. ഏത്തപ്പഴവും പാലും കൂടി ചേര്‍ത്ത് ഷേക്ക് ആയോ ഏത്തപ്പഴം നെയ്യില്‍ വഴറ്റിയോ ഒക്കെ കഴിക്കാം.
 
10. ച്യവനപ്രാശത്തില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇത് പ്രതിരോധശക്തി കൂട്ടും. ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും വണ്ണം വയ്ക്കാനും നല്ലതാണ്. പച്ചക്കറി സാലഡുകള്‍ കഴിക്കുമ്പോള്‍ ഒലിവെണ്ണയോ മറ്റോ കൊണ്ട് ഒരു അധിക ഡ്രെസ്സിങ്ങ് കൊടുക്കുക. 
 
11. ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഏത്തപ്പഴം ഉത്തമമാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്ക് അത്യുത്തമമാണ്. ഇത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം.
 
12. അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍