കൂടുതല്‍ കുടിക്കേണ്ട; നാരങ്ങ അധികമായാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്

Webdunia
ചൊവ്വ, 31 ജൂലൈ 2018 (19:35 IST)
ദാഹം അകറ്റാൻ ഏറെപ്പേരും ആശ്രയിക്കുന്നത് നാരങ്ങാ വെള്ളമാണ്. ഉപ്പ്, പഞ്ചസാര അല്ലെങ്കിൽ ഇവ രണ്ടും ചേര്‍ത്തുമാണ് പലരും നാരങ്ങാ വെള്ളം കുടിക്കുന്നത്. സിട്രിക് ആസിഡാണ് നാരങ്ങയിൽ ഉള്ളത്. അടിക്കടിവരുന്ന ചെറിയ രീതിയിലുള്ള അസുഖങ്ങൾ മാറ്റാൻ നാരങ്ങാ വെള്ളം കുടിക്കുന്നതിലൂടെ കഴിയുമെങ്കിലും

നാരങ്ങാ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യകരമായ ഗുണങ്ങൾ നിരവധിയാണെങ്കിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. നാരങ്ങയുടെ അമിതമായ ഉപയോഗം മൂലം നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും.

ഡയൂററ്റിക്കായ നാരങ്ങ കൂടുതലായി ഉപയോഗിക്കുന്നത് മൂത്രം അമിതപോയി പോകുന്നതിന് കാരണമാകുകയും ഇതുവഴി ശരീരത്തില്‍ നിന്നും അമിതമായി സോഡിയം നഷ്‌ടമാകുകയും ചെയ്യും. ഇതോടെ ആവശ്യമായ ജലത്തിന്റെ കുറവും ശരീരത്തെ ബാധിക്കുന്നു.

ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന തൈറാമിന്‍ എന്ന അമിനോ ആസിഡ് മൈഗ്രേന് കാരണമാകും. അമിനോ ആസിഡ് രക്തത്തെ അതിവേഗം തലച്ചോറിലേയ്‌ക്ക് എത്തിക്കും. ഇത് മൈഗ്രേന് കാരണമാകുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article